എസ് എൻ ഡി പി യോഗം തൃശൂർ യൂണിയന്റെയും, എസ് എൻ ബി പി യോഗം കൂർക്കഞ്ചേരി ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
കൂർക്കഞ്ചേരി: വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായി 25 വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി എസ് എൻ ഡി പി യോഗം തൃശൂർ യൂണിയന്റെയും, എസ് എൻ ബി പി യോഗം കൂർക്കഞ്ചേരി ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അമൃതാ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 1000 പേർക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിന്റെ ഹാളിലാണ് നടത്തിയ ക്യാമ്പ് എസ് എൻ ഡി പി യോഗം അസി. സെക്രട്ടറി കെ വി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡണ്ട് ഐ ജി പ്രസന്നൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂർക്കഞ്ചേരി എസ് എൻ ബി പി യോഗം അഡ്മിനിസ്ട്രേറ്റർ കെ വി ജിനേഷ്, യൂണിയൻ വൈസ് പ്രസിഡണ്ട് ടി ആർ രഞ്ജു, കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോ. സെക്രട്ടറി എൻ വി രഞ്ജിത്ത്, കൂർക്കഞ്ചേരി എസ് എൻ ബി പി യോഗം അഡ്മി നിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ കെ ബാബു, ജയൻ കൂനമ്പാടൻ, യൂണിയൻ കൗൺസിലർമാരായ കെ എ മാനാജ്കുമാർ, മോഹൻ കുന്നത്ത്, കെ ആർ മോഹനൻ, എൻ വി മോഹൻദാസ്, ഇന്ദിരാദേവി ടീച്ചർ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സന്ദീപ് പി എസ്, സതീഷ് കെ കെ, വി ഡി സുഷിൽ കുമാർ, അനിൽ പൂങ്കുന്നം എന്നിവർ പങ്കെടുത്തു.