സപ്ലൈകോ ജില്ലാതല ഓണം ഫെയറുകളുടെ ഉദ്ഘാടനം ഇന്ന്.
തിരുവനന്തപുരം: സംസ്ഥാനതല സപ്ലൈകോ ജില്ലാതല ഓണം ഫെയറുകളുടെ ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ചൊവ്വാഴ്ച(10-09-2021) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ 16 മുതൽ 20 വരെ സപ്ലൈകോ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. വിപണന കേന്ദ്രങ്ങളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനംവരെ വിലക്കിഴിവുണ്ട്. പകൽ 10 മുതൽ ആറുവരെയാണ് പ്രവർത്തനം. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രവർത്തനം നടത്തുക.