തളിക്കുളം വികാസ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ടി ആർ ചന്ദ്രദത്ത് മാഷ് സ്മാരക അവാർഡ് നൽകി.
തളിക്കുളം: തളിക്കുളം വികാസ് ട്രസ്റ്റ് ഏർപ്പെടുത്തിയ ടി ആർ ചന്ദ്രദത്ത് മാഷ് സ്മാരക അവാർഡ് കൊപ്പം അഭയത്തിന്റെ സ്ഥാപകനും ചെയർമാനുമായ പി കൃഷ്ണന് മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് സമ്മാനിച്ചു. കേരള നവോത്ഥാന ചരിത്രം പേറുന്ന പള്ളം മന സംരക്ഷിച്ച് അഭയം പോലുള്ള ഒരു കേന്ദ്രം ഉണ്ടാക്കുന്നതിന് മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് പി കൃഷ്ണൻ.
കേരളം ജനസംഖ്യാ വർധനവിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ്. കുട്ടികളേക്കാൾ വയോജനങ്ങൾ വർധിക്കുന്നു. നമ്മുടെ ആരോഗ്യ മേഖലയിൽ അതനുസരിച്ചുള്ള മാറ്റങ്ങൾ ആവശ്യമായിരിക്കുന്നു. എല്ലാ പഞ്ചായത്തിലും ഓരോ വയോജന കേന്ദ്രം എന്നാണ് ജനകീയാസൂത്രണത്തിൻ്റെ ഈ ഇരുപത്തിയഞ്ചാം വർഷത്തിൽ ലക്ഷ്യം വെക്കുന്നത്. വയോജന പരിപാലനം സ്ഥാപനവൽക്കരിക്കണം. വയോജനങ്ങൾ ഭിന്നശേഷിക്കാർ ഇവരെ പരിപാലിക്കൽ സമൂഹത്തിന്റെ കടമയാണ്. അഭയം അതാണ് ചെയ്യന്നത്. ഇത്തരം മാതൃകാ സ്ഥാപനങ്ങൾ കുടുതലായി ഉണ്ടാകണമെന്നും അവർക്കാവശ്യമുള്ള സഹായങ്ങൾ നൽകാൻ പഞ്ചായത്തുകൾക്കും പൊതു സമൂഹത്തിനും കഴിയണമെന്നും തോമസ് ഐസക് പറഞ്ഞു.
പട്ടാമ്പി കോപ്പം അഭയം കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ടി കെ നാരായണദാസ്, ഷാബിറ ടീച്ചർ, വികാസ ട്രസ്റ്റ് ഭാരവാഹികളായ ശങ്കരനാരായണൻ, സുഭാഷ് ചന്ദ്രൻ ഇ പി കെ സുഭാഷിതൻ, അബ്ദുൾ ഗഫൂർ, നാസർ, ബാലസുബ്രഹ്മണ്യൻ, രത്നാകരൻ, അമീർഷാ, പ്രാഫ. എം എൻ സുധാകരൻ, പി വി മോഹനൻ, അഭയത്തിന്റെ സഹായികൾ, അന്തേവാസികൾ എന്നിവർ പങ്കെടുത്തു.