തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഉന്നത വിജയം കൈവരിച്ച സ്കൂളുകൾക്കും പി രമേശൻ മാഷിനും ആദരവ്.

തളിക്കുളം: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന എസ് എസ് എൽ സി, ഹയർസെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച സ്കൂളുകളെയും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ പി രമേശൻ മാഷിനെയും ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കൈവരിച്ച 6 സ്കൂളുകളും 90 ശതമാനത്തിനു മുകളിൽ വിജയം കൈവരിച്ച 6 ഹയർസെക്കൻഡറി സ്കൂളുകളും 100% വിജയം കൈവരിച്ച ഒരു വി എച്ച് എസ് ഇ സ്കൂളിനും ആണ് ബ്ലോക്ക് പഞ്ചായത്ത് ആദരം നൽകിയത്. എങ്ങണ്ടിയൂർ തിരുമംഗലം യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി മുരളീധരൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.