പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത്; പേപ്പർ ക്യാരി ബാഗുമായി എസ് പി സി വിദ്യാർത്ഥികൾ.

തളിക്കുളം: തളിക്കുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികൾ നിർമിച്ച പേപ്പർ ക്യാരി ബാഗുകൾ തളിക്കുളം ഗ്രാമപഞ്ചായത്തിന് കൈമാറി. പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ ക്യാരി ബാഗുകൾ നിർമ്മിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ക്യാരിബാഗുകൾ ഏറ്റുവാങ്ങികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
തളിക്കുളം ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക കെടി വസന്തകുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽനാസർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഷൈനിടീച്ചർ, എസ് പി സി ഡ്രിൽ ട്രയ്നറായ അജീഷ്, എസ് പി സി വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കായികാധ്യാപകനായ കെ ജെ പ്രേംകുമാർ സ്വാഗതവും അധ്യാപകനായ മനോഹിത് നന്ദിയും പറഞ്ഞു.