ഡോ. കൃഷ്ണ കെ സുനിലിനെ താന്ന്യം മണ്ഡലം കോൺഗ്രസ്സ് ആറാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ്സ് ആറാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കർണ്ണാടക കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർ ആയി നാടിൻ്റെ അഭിമാനമായ ഡോ. കൃഷ്ണ കെ സുനിലിനെ വസതിയിലെത്തി അനുമോദിച്ചു. കോമത്തു കാട്ടിൽ സുനിലിൻ്റെയും തൃശ്ശൂർ ഡി ഡി ഒ ഓഫീസിലെ സൂപ്രണ്ട് ബിനിതയുടെയും മൂത്ത മകളാണ് കൃഷ്ണ കെ സുനിൽ.
യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ ഷാൾ അണിയിച്ചും മൊമൻ്റോ നൽകിയും അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി കെ സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ തൊറയൻ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശിവാജി കൈപ്പുള്ളി, തിലകൻ വി കെ, സലീഷ് കരിപ്പാറ, ഷിബിത സലീഷ്, രാജീവ് തൊടുപറമ്പത്ത്, ദിവ്യ വിനോഷ് എന്നിവർ പങ്കെടുത്തു.