സമൃദ്ധിയുടെ ഓർമ്മ പുതുക്കി ഓണമുണ്ണാൻ ഒരുങ്ങി മലയാളക്കര.

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം. ആഘോഷങ്ങളും ആര്‍പ്പുവിളികളുമായ് മാവേലി തമ്പുരാനെ വരവേല്‍ക്കാൻ മലയാളക്കര ഒന്നടങ്കം ഒരുങ്ങിക്കഴിഞ്ഞു. മഹാബലി രാജാവ് തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. പൂവിളിയും പൂക്കളവുമൊരുക്കി നാടൊന്നാകെ ഇന്ന് തിരുവോണത്തെ വരവേൽക്കും.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മലയാളികൾക്ക് ഇത് രണ്ടാം ഓണം. ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണം ആഘോഷിക്കും. ഒത്തുചേരലുകളെല്ലാം താത്കാലികമായി മാറ്റിവച്ച് വീടിനകത്തെ നാല് ചുവരുകള്‍ക്കകത്തേക്ക് ഇത്തവണയും ഓണം ചുരുങ്ങുകയാണ്. നിയന്ത്രണങ്ങള്‍ക്കിടയില്‍ ആഘോഷൾക്ക് പൊലിമ കുറവാണെങ്കിലും ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളെ പിറക്കുമെന്ന പ്രതീക്ഷയിൽ തിരുവോണത്തെ വരവേൽക്കുകയാണ് മലയാളക്കര.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തൃശ്ശൂർ ടൈംസിന്റെ ഓണാശംസകൾ..

Related Posts