മദ്ദള പ്രമാണി തൃക്കൂർ രാജൻ അന്തരിച്ചു.

തൃശൂർ: പ്രശസ്ത മദ്ദള കലാകാരൻ തൃക്കൂർ രാജൻ (83) അന്തരിച്ചു. തൃശൂർ പൂരം ഉൾപ്പടെയുള്ള സംസ്ഥാനത്തെ പ്രധാന ഉത്സവങ്ങളിൽ മദ്ദള പ്രമാണിയായിരുന്നു.

തൃശൂർ പൂരത്തിൽ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന് വേണ്ടിയും മദ്ദളം വായിച്ചു. 1987ൽ സോവിയറ്റ് യൂണിയനിൽ നടന്ന ഭരതോത്സവത്തിന് പഞ്ചവാദ്യത്തിന് നേതൃത്വം നൽകിയത് തൃക്കൂർ രാജനായിരുന്നു. 2011-ൽ കേരള സംസ്ഥാന സർക്കാറിന്റെ പല്ലാവൂർ പുരസ്‌കാരം നേടിയിട്ടുണ്ട്.

15ാം വയസിൽ തൃക്കൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോട്​ അനുബന്ധിച്ചായിരുന്നു അരങ്ങേറ്റം. കൊടകര പൂനിലാർക്കാവിലായിരുന്നു ആദ്യ പുറത്തെ പരിപാടി. നെന്മാറ വേലക്ക് ആണ് മദ്ദള പ്രമാണിയാവുന്നത്. ഉത്രാളി, നെന്മാറ, ഗുരുവായൂർ, തൃപ്പുണിത്തുറ ഉത്സവങ്ങളിലെല്ലാം തൃക്കൂർ രാജൻ പ്രാമാണിത്വം വഹിച്ചു.

മദ്ദള വിദ്വാനായിരുന്ന തൃക്കൂർ കിഴയേടത്ത് കൃഷ്ണൻകുട്ടി മാരാരുടെയും മെച്ചൂർ അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ:ചെലേക്കാട്ട് ദേവകിയമ്മ, മക്കൾ: സുജാത, സുകുമാരൻ, സുധാകരൻ, സുമ സംസ്‌കാരം വൈകിട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ.

Related Posts