കടകൾ തുറക്കുന്നതിൽ വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.

തിരുവനന്തപുരം:

സംസ്ഥാനത്ത് കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. പെരുന്നാൾ കണക്കിലെടുത്ത് കടകൾ എല്ലാ ദിവസവും തുറക്കുന്നതടക്കമുള്ള ഇളവുകൾ സർക്കാർ നൽകാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

ജൂലൈ 21-ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ലോക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം നാളെ ചേരും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുക. വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിൽ സർക്കാർ അനുകൂല തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ലോക്ഡൗൺ ഇളവുകൾ നൽകുന്ന കാര്യം ചർച്ച ചെയ്തിരുന്നില്ല.

Related Posts