വ്യാപാരി വ്യവസായി എടമുട്ടം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിൽപ്പ് സമരം.
എടമുട്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വ്യാപാരി വ്യവസായി എടമുട്ടം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി. പന്തം കൊളുത്തി പ്രതിഷേധ ജ്വാല തെളിയിച്ച് കൊണ്ടായിരുന്നു സമരം.
വ്യാപാരി വ്യവസായി ജില്ലാ എക്സിക്യൂട്ടിവ് അംഗവും യൂണിറ്റ് പ്രസിഡണ്ടുമായ കെ എസ് ഷാജു ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ട്രഷറർ പി എൻ സുചിന്ത് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രാജേഷ് കെ എസ്, സന്തോഷ് പൊന്നൂസ്, അബൂബക്കർ മുത്തൂസ്, പി എം ബി ബഷീർ, പ്രതാപൻ ചെറിയമ്പാടത്ത്, അൻവർ കെ എസ്, സത്യൻ ഗൃഹലക്ഷ്മി, ടി ബി ഷൈലേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.