വലപ്പാട് ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
വലപ്പാട് : വലപ്പാട് ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ഫാത്തിമ സലീമിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്ര ഹാളിൽ നടന്ന അനുമോദന യോഗം എടമുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി യു ഉദയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫാത്തിമ സലീം അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ വാഴപ്പുള്ളി, നാസർ ഷാ, സന്ദീപ് എന്നിവർ സംസാരിച്ചു.