വലപ്പാട് ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
വലപ്പാട് : വലപ്പാട് ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. വാർഡ് 18ലെ ആയുർവേദ ആശുപത്രിക്ക് സമീപം കൃഷിയിടത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് അധ്യക്ഷയായ ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ മുഖ്യഥിതി ആയിരുന്നു. തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ മല്ലിക ദേവൻ, വികസന സ്റ്റാന്റിംഗ്കമ്മിറ്റീ ചെയർപേഴ്സൺ പ്രില്ല, വൈസ് പ്രസിഡണ്ട് ജിത്ത്, മറ്റു സ്റ്റാൻഡിങ് കമ്മിറ്റീ അംഗങ്ങൾ, വാർഡ് മെമ്പർ പ്രഹർഷൻ, കൃഷി ഓഫീസർ ഫാജിത, എ ഡി സി അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.