പൂക്കളും പൂമ്പാറ്റകളും മിഴി തുറന്ന മറ്റൊരു ഓണക്കാലം കൂടി. പൂക്കളാൽ മുറ്റത്തു നിറമെഴുതും ഈ ഓണക്കാലത്ത് തൃശൂർ ടൈംസ് പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
തൃശൂർ ടൈംസ് പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
ലഭ്യമായ പൂക്കളാൽ അത്തം മുതൽ തിരുവോണം വരെ വീട്ടുമുറ്റത്തു ഒരുക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങൾ വാട്സ്ആപ്പിലോ, ടെലെഗ്രാമിലോ, എഫ് ബി മെസ്സഞ്ചറിലോ, ഇമെയിൽ ആയോ അയക്കേണ്ടതാണ്. ഓരോ കളത്തിന്റെയും വ്യക്തമായ ഒരു ചിത്രം മാത്രം അയക്കുക. എല്ലാ ദിവസവും മികച്ച കളത്തിനുള്ള പ്രോത്സാഹന സമ്മാനവും കൂടാതെ എല്ലാ ദിവസങ്ങളിലെയും കളങ്ങൾ വിലയിരുത്തി ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തെത്തിയവർക്ക് സമ്മാനങ്ങളും നൽകും.
സമ്മാനം നിശ്ചയിക്കുന്നതിന് ലൈക്കും, ഷെയറും ഉൾപ്പെടെ ഉള്ള ഘടകങ്ങളും തൃശൂർ ടൈംസ് ചുമതലപ്പെടുത്തുന്ന ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ള ജൂറിയുടെ തീരുമാനവും ആയിരിക്കും കണക്കിലെടുക്കുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
കലാപരവും, സൃഷ്ടിപരവും, ആശയപരവുമായ വസ്തുതകൾ നോക്കി നാടൻ പൂവുകൾ കൊണ്ടുള്ള കളങ്ങൾക്കായിരിക്കും ജൂറി കൂടുതൽ പ്രാധാന്യം നൽകുക.
Tel no : +91 80896 06688
Email : info@thrissurtimes.co.in