കള്ള്ചെത്ത് വ്യാവസായ തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്ന് ഐ എൻ ടി യു സി.

കാഞ്ഞാണി: കള്ള് വ്യവസായ തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്നും, കള്ള് വ്യവസായത്തിന്റെ പ്രവർത്തന സമയം വെട്ടിക്കുറച്ച സർക്കാർ തീരുമാനം തിരുത്തണമെന്നും ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി ആർ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി വി രാമദാസ്, പി എൻ ഷാനവാസ്, ദിലീപ് പരമേശ്വരൻ, എം ബി സജീവൻ, കെ കെ ധർമരാജൻ, വി ആർ അനിൽ കുമാർ, പി ഡി നന്ദൻ എന്നിവർ സംസാരിച്ചു.

Related Posts