കേരള സര്‍വകലാശാലയുടെ പേര് മാറ്റണം; ഗവര്‍ണര്‍ക്ക് നിവേദനം
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം. കേരള സർവ്വകലാശാലയുടെ പേരിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും സ്ഥാപനം പ്രതിനിധീകരിക്കുന്ന അധികാരപരിധിയോ പൈതൃകമോ പ്രദേശമോ കൃത്യമായി പ്രതിഫലിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡണ്ട് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി എബ്രഹാം തോമസും ചേര്‍ന്നാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.
പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്നതിനും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വികസനത്തിന് തിരുവിതാംകൂറിലെ ജനങ്ങൾ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനും സർവകലാശാലയെ തിരുവിതാംകൂർ സർവ്വകലാശാല എന്നോ യൂണിവേഴ്സിറ്റി ഓഫ് ട്രാവന്‍കൂര്‍ എന്നോ പുനർനാമകരണം ചെയ്യുന്നതാണ് ഉചിതമെന്ന് നിവേദനത്തില്‍ പറയുന്നു.