നാട്ടിക എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പുസ്തക വിതരണം നടത്തി.
നാട്ടിക: നാട്ടിക എസ് എൻ ഡി പി യൂണിയന്റെ ആഭിമുഖ്യത്തിൽ നാട്ടിക ശാഖയിലെ വിദ്യാർത്ഥികൾക്കായി പുസ്തക വിതരണം നടത്തി. നാട്ടിക എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് പുസ്തക വിതരണ ഉദ്ഘാടനം നടത്തി. നാട്ടിക ശാഖ യോഗം പ്രസിഡണ്ട് ടി കെ ദയാനജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡണ്ട് പി കെ സുദീപ് മാസ്റ്റർ, സെക്രട്ടറി മോഹനൻ കണ്ടം പുള്ളി, യോഗം ഡയറക്ടർ പ്രകാശ് കടവിൽ, ശാഖ സെക്രട്ടറി സി പി രാമകൃഷ്ണൻ മാസ്റ്റർ, അംബിക ടീച്ചർ, യൂണിയൻ കമ്മറ്റി അംഗം സി എസ് ഗണേശൻ, കമ്മറ്റി അംഗങ്ങളായ സി കെ ഗോപകുമാർ, എം ജി രഘുനന്ദനൻ, കെ കെ രാജൻ, ഷീലാ രാജൻ, ഉഷാ അർജുനൻ എന്നിവർ സംസാരിച്ചു.