കമ്മീഷന് ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സിലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും.
സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഫോണിലൂടെ അറിയിക്കാൻ സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷന്.
സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷന്. കമ്മീഷന് ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സിലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മീഷന് അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് ഉടൻ നടപടി ഉണ്ടാകും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മീഷന് ഈ സൗകര്യം വീണ്ടും ഒരുക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന് പറഞ്ഞു.
ബന്ധപ്പെടേണ്ട നമ്പർ:
തിരുവനന്തപുരം 9495124586, 9447865209
കൊല്ലം 9995718666, 94951 62057, 94470 63439
പത്തനംതിട്ട 9847528017
ആലപ്പുഴ 9446455657
കോട്ടയം 94965 72687, 80754 99480
ഇടുക്കി 9645733967, 7025148689
എറണാകുളം 9495081142, 9746119911
തൃശ്ശൂര്‍ 9526114878, 9539401554
പാലക്കാട് 7907971699
മലപ്പുറം 7736152307
കോഴിക്കോട് 9947394710
വയനാട് 9745643015, 9496436359
കണ്ണൂര്‍ 73565 70164
കാസര്‍ഗോഡ് 9539504440, 9072392951.