'സന്തോഷ്' പെരുന്നാൾ; പെനാൽറ്റി ഷൂട്ട്ഔട്ടിൽ ബംഗാളിനെതിരെ കേരളത്തിന് 5 - 4 ന്റെ വിജയം
മലപ്പുറം: സന്തോഷ് ട്രോഫി കിരീടം കേരളത്തിന്. ബംഗാളിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് ഏഴാം വിജയം സ്വന്തമാക്കി. നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് 15-ാം ഫൈനലില്‍ കേരളത്തിന്റെ ഏഴാം കിരീട നേട്ടം. ബംഗാള്‍ നിരയില്‍ സജല്‍ ബാഗെടുത്ത കിക്ക് പുറത്തേക്ക് പോയത് കളിയിലെ വിധിയെഴുത്തായി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.