സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ വിവാഹിതയായി. റിയാസുദ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. കഴിഞ്ഞ വർഷം ഡിസംബര്‍ 29നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. റഹ്മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ വിവാഹം കഴിഞ്ഞ വിവരം അറിയിച്ചു.
രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖദീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ഏതാനും തമിഴ് സിനിമകളിൽ ഖദീജ ഗാനം ആലപിച്ചു. അടുത്തിടെ ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരവും ഖദീജയ്ക്ക് ലഭിച്ചിരുന്നു. 'ഫരിശ്‌തോ' എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. 'ഫരിശ്‌തോ'യുടെ സംഗീതസംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് റഹ്മാന്‍ തന്നെയാണ്. മുന്ന ഷൗക്കത്ത് അലിയാണ് രചയിതാവ്. എ ആര്‍ റഹ്മാന്‍ സൈറാ ബാനു ദമ്പതികള്‍ക്ക് ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ്.