കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ (കിയ) രക്തദാന ക്യാമ്പ് നടത്തി.

കുവൈറ്റ് : കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ (കിയ) ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് സുകൃതം 2021 എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി. അദാൻ ബ്ലഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ നടത്തിയ ക്യാമ്പ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡണ്ട് ഡോ.സജ്ന മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കിയ പ്രസിഡണ്ട് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു.

ഓണാഘോഷത്തിൻറെയും ഇന്ത്യ- കുവൈത്ത് നയതന്ത്ര ബന്ധത്തിൻറെ അറുപതാം വാർഷികത്തിൻറെയും ഭാഗമായാണ് സുകൃതം- 2021 എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വൈസ് പ്രസിഡണ്ട് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ ജയകുമാരി, അഡ്വൈസറി മെമ്പർ ഡൊമിനിക്, മനോജ് മാവേലിക്കര തുടങ്ങിയവർ നേതൃത്വം നൽകി

മാനവികതയുടെ ആഘോഷമാണ് ഓണം എന്നതിനാലാണ് ഓണാഘോഷത്തിൻറെ ഭാഗമായി മനുഷ്യത്വത്തിൽ ഊന്നിയുള്ള രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കിയ പ്രസിഡണ്ട് ഷെറിൻ മാത്യു പറഞ്ഞു.

Related Posts