എന്റെ കേരളം പ്രദർശന വിപണന മേളയിൽ താരമാവുകയാണ് കിഫ്ബി
കിഫ്ബിയുടെ മൊബൈല്‍ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. സാധാരണ നിലയിൽ ലാബിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാണാനോ മനസിലാക്കാനോ ഉള്ള സൗകര്യമില്ല. എന്നാൽ എന്റെ കേരളം പ്രദർശന മേളയിൽ എത്തുന്നവർക്ക് ലാബ് കാണാനുള്ള അവസരം ലഭിക്കും. കിഫ്‌ബി ഫണ്ട് ചെയ്യുന്ന പ്രൊജക്ടുകളുടെ നിലവാരം പരിശോധിക്കുന്നതിന് വേണ്ടിയുള്ള മൊബൈൽ ലാബ് ആണിത്. കേരളത്തിൽ ഇങ്ങനെ ഒരു മൊബൈൽ യൂണിറ്റ് വേറെ ഇല്ല. ആധുനികമായ എൻ ഡി ടി (നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് ) എക്യുപ്പ്മെന്റുകളാണ് ലാബിൽ ഉപയോഗിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥർക്ക് എവിടെ ഇരുന്നും പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ക്യാമറകൾ, നിർമ്മാണ സാമഗ്രികളുടെയും മറ്റും നിലവാരം പരിശോധിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയവ ലാബിലുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ, നോൺ ന്യൂക്ലിയർ ഡെൻസിറ്റി ഗേജ്, റീബൗണ്ട് ഹാമ്മർ, അൾട്രാ സോണിക് പൾസ് വെലോസിറ്റി ടെസ്റ്റർ, റീബാർ ലൊക്കേറ്റർ, വാട്ടർ ക്വാളിറ്റി അനലൈസർ, ഫാളിങ് വെയ്റ്റ് ഡിഫ്ലക്ട്ടോമീറ്റർ, ഓട്ടോമാറ്റിക് ട്രാഫിക് കൗണ്ടർ, റഫ്‌നസ് ഇൻഡിക്കേറ്റർ തുടങ്ങി നിരവധി ഉപകരണങ്ങളും ലാബിൽ സജ്ജമാണ്. ഉദ്യോഗസ്ഥര്‍ക്ക് തത്സമയം വീക്ഷിക്കുന്നതിനായി കിഫ്ബി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. അതിലൂടെ പ്രോജക്ട് സൈറ്റില്‍ നിന്ന് ഓട്ടോലാബ് വഴി പ്രവര്‍ത്തനങ്ങള്‍ തത്സമയം ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയിലൂടെ വിലയിരുത്താനും സാധിക്കും.