കൊറിയൻ സംഘർഷങ്ങളുടെ 'മൂലകാരണം' അമേരിക്കയെന്ന് കിം ജോങ്ങ് ഉൻ
കൊറിയൻ സംഘർഷങ്ങളുടെ
'മൂലകാരണം' അമേരിക്കയെന്ന് കിം ജോങ്ങ് ഉൻ
കൊറിയൻ ഉപദ്വീപിലെ പിരിമുറുക്കങ്ങളുടെ 'മൂലകാരണം' അമേരിക്കയെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ്ങ് ഉൻ. പ്രതിരോധ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതിനിടയിലാണ് മേഖലയിൽ കാലങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് ഉത്തര കൊറിയ അമേരിക്കയെ കുറ്റപ്പെടുത്തിയത്.രിമുറുക്കങ്ങളുടെ 'മൂലകാരണം' അമേരിക്കയെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ്ങ് ഉൻ. പ്രതിരോധ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതിനിടയിലാണ് മേഖലയിൽ കാലങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് ഉത്തര കൊറിയ അമേരിക്കയെ കുറ്റപ്പെടുത്തിയത്.
ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെയും പേരിൽ ഉത്തര കൊറിയയ്ക്കെതിരെ നിരവധി ഉപരോധങ്ങളാണ് അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ളത്.
ഉത്തര കൊറിയയോട് ശത്രുതയില്ലെന്ന അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ആവർത്തിച്ചുള്ള പ്രസ്താവനകളെ കിം ജോങ്ങ് ഉൻ തള്ളിക്കളഞ്ഞു. ആരെങ്കിലും അത് വിശ്വസിക്കുമോ എന്നാണ് അതേപ്പറ്റി കിം പ്രതികരിച്ചതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.