കിങ് ഖാന്റെ പത്താൻ വരുന്നു; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് വിഡിയോ
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാൻ സിനിമ പ്രേക്ഷകരിലേക്കെത്തുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ എന്ന സിനിമയിലൂടെ കിങ് ഖാന്റെ വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. ഇപ്പോൾ ചിത്രത്തിന്റെ ടീസറിനൊപ്പം റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. അടുത്തവർഷം ജനുവരി 25നാണ് ചിത്രം റിലീസിന് എത്തുന്നത്.
ചിത്രത്തിൽ ദീപിക പദുക്കോണും ജോൺ എബ്രഹാമും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റിലീസ് ഡേറ്റ് പുറത്തുവിട്ടുകൊണ്ടുള്ള വിഡിയോയിലും ഷാരുഖിനേയും ദീപികയേയും ജോൺ എബ്രഹാമിനേയും കാണാം.
യാഷ് രാജ് ഫിലിംസ് ആണ് നിർമാണം. മുടി നീട്ടി വളർത്തി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ ഷാരുഖ് എത്തുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം താരത്തിന്റെ ഗംഭീര തിരിച്ചുവരവായിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.