ഓൾ ഇന്ത്യ ആയുഷ് പി ജി എൻട്രൻസ് പരീക്ഷയിൽ 46-ആം റാങ്ക് നേടിയ കീർത്തന പ്രസന്നനെ അനുമോദിച്ചു
വലപ്പാട്: ഓൾ ഇന്ത്യ ആയുഷ് പി ജി എൻട്രൻസ് പരീക്ഷയിൽ 46-ആം റാങ്ക് നേടിയ കീർത്തന പ്രസന്നന് വലപ്പാട് ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിന്റെ നേതൃത്വത്തിൽ അവാർഡ് നൽകി അനുമോദിച്ചു. മുൻ നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് പി വിനു അനുമോദന ചടങ്ങ് ഉദ്ഘടനം ചെയ്തു, വാർഡ് മെമ്പർ വൈശാഖ് വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സന്തോഷ് പുളിക്കൽ, മനോഹരൻ തൈക്കാട്ട്, മുരളി, വിക്രമൻ കോഴിശേരി, പ്രകാശൻ ഏറൻ, അജീഷ് കോഴിശേരി, ഷിജു കോഴിശേരി എന്നിവർ നേതൃത്വം നൽകി.