കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു കിസാൻ സഭ

വലപ്പാട്: കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു കിസാൻ സഭ വലപ്പാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുട്ടം പോസ്റ്റാഫീസിനു മുമ്പിൽ ധർണ്ണ നടത്തി എ ഐ കെ എസ് വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് സുചിന്ദ് പുല്ലാട്ട് അദ്ധ്യക്ഷനായി ബി കെ എം യു മണ്ഡലം സെക്രട്ടറി പി കെ ശശീധരൻ ഉൽഘാടനം ചെയ്തു. സി പി ഐ വലപ്പാട് ലോക്കൽ സെക്രട്ടറി എ ജി സുഭാഷ്‌ യുവകലാസാഹിതി സെക്രട്ടറി ഹിരൺ കെവി, കിസാൻ സഭ നേതാവ് കുട്ടൻ മാസ്റ്റർ ബ്ലോക്ക് മെമ്പർ വസന്ത ദേവലാൽ എ ഐ വൈ എഫ് മുബീഷ് പനയ്ക്കൽ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർമാരായ കിഷോർ, ജയിൻ, കണ്ണൻ വലപ്പാട്, എന്നിവർ നേതൃത്വം നൽകി കൃഷ്ണൻ, ബാബു മേൽവീട്ടിൽ, ടി എം സി രാജൻ, ജാഫർ, സുനിൽ എന്നിവർ പങ്കെടുത്തു.

Related Posts