ഹരിയാനയിൽ കർഷകർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു

ഹരിയാനയിൽ കർഷകർക്കും ബിജെപി സർക്കാരിനുമിടയിൽ കഴിഞ്ഞ ഒരാഴ്ചയായി നീണ്ടുനിന്ന സംഘർഷത്തിന് പരിഹാരമായി. കർണാൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയുഷ് സിൻഹയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ഐ എ എസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തും. ഒരു മാസത്തിനുളളിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുള്ളത്. അന്വേഷണം പൂർത്തിയാകുംവരെ ഉദ്യോഗസ്ഥൻ അവധിയിൽ തുടരും.

കർണാലിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയിരുന്ന ആയുഷ് സിൻഹ എന്ന ഐ എ എസ് ഓഫീസറുടെ കർഷക വിരുദ്ധ നടപടികളാണ് പ്രക്ഷോഭങ്ങളിലേക്ക് നയിച്ചത്. "കർഷകരുടെ തല തല്ലിത്തകർക്കണം" എന്ന ഉദ്യോഗസ്ഥൻ്റെ വാക്കുകൾകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. ലക്ഷങ്ങൾ അണിനിരന്ന മഹാപഞ്ചായത്ത് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ വൻ വിജയമായിരുന്നു.

ഒരാഴ്ചയായി വലിയ സംഘർഷമാണ് പ്രദേശത്ത് നിലനിന്നത്. പ്രതിഷേധങ്ങൾ തടയുന്നതിന് വലിയ തോതിലുള്ള ഒത്തുചേരലുകൾ നിരോധിച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. നാടകീയമായ സംഭവ വികാസങ്ങളാണ് കർണാലിൽ അരങ്ങേറിയത്.

മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പങ്കെടുത്ത ബിജെപി യോഗത്തിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ ഹരിയാന പൊലീസ് നടത്തിയ ലാത്തി ചാർജിൽ ഒട്ടേറെ കർഷകർക്ക് പരിക്കേറ്റിരുന്നു. താമസിയാതെ, കർഷകരുടെ തല അടിച്ചു തകർക്കാൻ ആയുഷ് സിൻഹ പൊലീസിന് നിർദേശം നൽകുന്ന വീഡിയോ പുറത്തുവന്നു. ഉദ്യോഗസ്ഥൻ ഉപയോഗിച്ച വാക്കുകൾ ശരിയായില്ല എന്ന് പിന്നീട് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പത്രസമ്മേളനത്തിൽ സമ്മതിച്ചിരുന്നു.

വീട്ടിലായാലും സഞ്ചരിക്കുന്ന വാഹനത്തിലായാലും ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധമായും കരുതേണ്ടതാണ്.

മുറിവിൽ പുരട്ടാനുള്ള ആന്റി സെപ്റ്റിക് ലോഷനുകൾ, മുറിവ് കെട്ടാനുള്ള സ്റ്റെറൈൽ കോട്ടൺ, ബാൻഡേജുകൾ, പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്കുള്ള ടാബ് ലെറ്റുകൾ, യാത്രാവേളയിലെ പൊടിയിൽ നിന്നും മറ്റു മാലിന്യങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ആന്റി അലർജി ഗുളികകൾ തുടങ്ങിയ അവശ്യ വസ്തുക്കളെല്ലാം ഫസ്റ്റ് എയ്ഡ് ബോക്സിൽ കരുതി വെയ്ക്കേണ്ടതാണ്.

Related Posts