കിറ്റ്‌കോയുടെ സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം
കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇലക്ട്രോണിക്‌സ് മേഖലയില്‍ 6 ആഴ്ച്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 18 ന് ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്‍ജീനിയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 45 വയസ്സിനും ഇടയില്‍.
ഐ ടി ആന്റ് ഇലക്ട്രോണിക്‌സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സാമ്പത്തിക വായ്പാ മാര്‍ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വെ, ബിസിനസ് പ്ലാനിങ്ങ്, മാനേജ്‌മെന്റ്, വിജയം കൈവരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കുള്ള ഗവണ്‍മെന്റ് സഹായങ്ങള്‍, ഇന്‍കുബേഷന്‍ സ്‌കീം, എക്‌സ്‌പോര്‍ട്ട്
ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍, ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയ വിനിമയപാടവം,മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജനുവരി 18 ന് മുമ്പായി ബന്ധപ്പെടുക. ഫോണ്‍: 9847463688/ 9447509643/ 0484412900.