കെ കെ ശൈലജയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
സി പി ഐ എം കേന്ദ്രകമ്മിറ്റിയംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ എം എൽ എ യുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കേരളത്തിൽ രൂപപ്പെട്ട സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിൽ കൂടി വേണം പുസ്തകത്തെ വിലയിരുത്താനെന്ന് പുസ്തകം പ്രകാശനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പൂക്കൾ വിതറിയതല്ല കമ്മ്യൂണിസ്റ്റിന്റെ പാത. കെ കെ ഷൈലജയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചാണ് മന്ത്രി സ്ഥാനം നൽകിയത്. ആ വിശ്വാസം പൂർണ്ണമായും ഷൈലജ കാത്തു. കൊവിഡിനെ ഒരു ആരോഗ്യ പ്രശനം മാത്രമയല്ല, സാമൂഹിക വിഷയമായി കണക്കാക്കിയെന്നും കൊവിഡിനെ എൽ ഡി എഫ് കൂട്ടായി നേരിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷിൽ തയ്യാറാക്കിയ ആത്മകഥ ഡൽഹിയിലെ ജഗർനെറ്റ് പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്. ആരോഗ്യമന്ത്രിയായ സമയത്ത് പ്രസാധകർ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങൾ ഇംഗ്ലീഷിൽ തയ്യാറാക്കിയതെന്ന് കെ.കെ. ശൈലജ പറഞ്ഞു.