'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് ഹിറ്റ്ലറുടെ ശബ്ദം' സി.എ. മുഹമ്മദ് റഷീദ്.

തൃപ്രയാർ:

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്മാർക്കുള്ള മൗലിക അവകാശങ്ങൾ കവർന്നെടുക്കുന്ന പ്രവർത്തനങ്ങളിലൂടെ

ഹിറ്റ്ലറുടെയും മുസോളിനിയുടെയും രണ്ടാം ജന്മത്തെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദ പട്ടേലിലൂടെ ഇന്ത്യൻ സമൂഹം

ദർശിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

ഭരണഘടനാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണ്. ഒരു ജനതയുടെ സമാധാന ജീവിതത്തെ തകർക്കുകയും കരിനിയമങ്ങൾ കൊണ്ടുവന്ന് അവരെ തടവറയിലാക്കുകയും ചെയ്യുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദ പട്ടേലിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന്

കേന്ദ്ര സർക്കാർ തയ്യാറാകണം.

ഖത്തർ കെ.എം.സി.സി നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ റിലീഫ് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു

മുഹമ്മദ് റഷീദ്. മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ. അഷ്റഫലി അധ്യക്ഷത വഹിച്ചു .

ജനറൽ സെക്രട്ടറി കെ.എ. ഷൗക്കത്ത് അലി, ഖത്തർ കെ.എം.സി.സി. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ വൈക്കോചിറ, ട്രഷറർ പി.എ. നാസർ, റിലീഫ് സെൽ ചെയർമാൻ വി.എസ്. ഹനീഫ, കെ.എ. കാലിദ്, ആർ.എം. മനാഫ്, മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. നിയാസ്, പി.കെ. ഖാലിദ്, കെ.എ. കബീർ, പി.എച്ച്. മുഹമ്മദ്, അജ്മൽ നൂൽപാടത്ത് എന്നിവർ പ്രസംഗിച്ചു.

Related Posts