കൊടകരയിൽ സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റ് സംവിധാനം പുനരാരംഭിച്ചു
കൊടകര:
കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റിങ് സംവിധാനം പുനരാരംഭിച്ചു. നിരാലംബർക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ഇടയിൽ ഇറങ്ങിച്ചെന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവായ വരെ ഡി സി സിയിലേക്ക് മാറ്റുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ സംവിധാനത്തിൽമാനസിക വെല്ലുവിളി നേരിട്ട വൃദ്ധയെ പോസറ്റീവ് എന്ന് കണ്ടെത്തി ഡി സി സിയിലേക്ക് മാറ്റിയിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പോസറ്റിവ് നിരക്ക് കുറയ്ക്കുന്നതിന് സഞ്ചരിക്കുന്ന മൊബൈൽ വാഹനം സഹായിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജോർജ്, ടെസ്സി വിൽസൺ, പോൾസൺ തെക്കും പീടിക, ബ്ലോക്ക് സെക്രട്ടറി പി ആർ അജയ് ഘോഷ്, മറ്റത്തൂർ സി എച്ച് സി സൂപ്രണ്ട് ഡോ സുശീൽ സുന്ദരൻ, ഹെൽത്ത് ഇൻസ്പെക്ടർ രാംദാസ്, പുതുക്കാട് താലൂക്ക് ആശുപത്രി എച്ച് ഐ വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.