കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്ക്കാരം കൊടുങ്ങല്ലൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ സൗജന്യമാക്കണമെന്ന് ഡി വൈ എഫ് ഐ.
കൊടുങ്ങല്ലൂർ:
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊടുങ്ങല്ലൂർ നഗരസഭ ക്രിമിറ്റോറിയ (ശ്മശാനം) ത്തിൽ സൗജന്യമായി സംസ്ക്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ മേത്തല ഈസ്റ്റ് കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ടീച്ചർക്ക് കൈമാറി. ഡി വൈ എഫ് ഐ മേത്തല ഈസ്റ്റ് മേഖലാ സെക്രട്ടറി കെ എൻ നിയാസ്, മേഖല പ്രസിഡണ്ട് സി എസ് റസാക്ക് എന്നിവരാണ് നിവേദനം കൈമാറിയത്.