ഭൗമവിവര നഗരസഭയാകാന്‍ തയ്യാറെടുത്ത് കൊടുങ്ങല്ലൂര്‍ നഗരസഭ
കൊടുങ്ങല്ലൂര്‍ നഗരസഭയെ ഭൗമവിവര നഗരസഭയാക്കുന്നു. നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും സാമൂഹിക-സാമ്പത്തിക സര്‍വെ നടത്തിയാണ് വിവരശേഖരണം നടത്തുക. തിരുവന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് വിവരശേഖരണം. 34 ലക്ഷം രൂപ ചെലവില്‍ നടപ്പിലാക്കുന്ന ജി.ഐ.എസ്. മാപ്പിങ് പദ്ധതി ഒരു മാസത്തിനകം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധ വാര്‍ഡുകളിലെ അമ്പതോളം യുവാക്കള്‍ക്ക് വിവര ശേഖരണത്തിനായി ഏകദിന പരിശീലനം നടത്തി. പഠനകേന്ദ്രം എക്‌സി. ഡയറക്ടര്‍ വി. ശ്രീകണ്ഠന്‍, കോ ഓഡിനേറ്റര്‍ സുഗേഷ് സോമന്‍ എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. സാങ്കേതിക പരിശീലനപരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.യു. ഷിനിജ ഉദ്ഘാനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.ആര്‍ ജെത്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത ഉണ്ണികൃഷ്ണന്‍, കെ.എസ്. കൈസാബ്, എല്‍സി പോള്‍, ഒ.എന്‍.ജയദേവന്‍, ഷീല പണിക്കശ്ശേരി, കൗണ്‍സിലര്‍ ടി.എസ്. സജീവന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ കെ.സി. ബിന്ദു, എന്നിവര്‍ പങ്കെടുത്തു.