കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് തുടക്കം.
കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കം. ഉച്ചയ്ക്ക് ഒന്നിന് എഴുന്നള്ളിപ്പ് തുടങ്ങി രാത്രി ഒന്നിനും എഴുന്നള്ളിപ്പ് നടത്തും. മൂന്നാം താലപ്പൊലി നാളിൽ രാത്രി എഴുന്നള്ളിപ്പ് പതിനെട്ടരയാളം കോവിലകത്ത് നിന്നാണ് തുടങ്ങുന്നത്. ഒന്നാം താലപ്പൊലി ദിനത്തിൽ ഒന്നു കുറെ ആയിരം യോഗമാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. മറ്റു ദിവസങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡ് താലപ്പൊലി ആഘോഷം നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രങ്ങൾക്ക് വിധേയമായാണ് ചടങ്ങുകൾ നടക്കുക.
ഇന്ന് ഒന്നാം താലപ്പൊലി നാളിൽ ഭഗവതിയുടെ സ്വർണ്ണക്കോലം എഴുന്നള്ളിച്ചത് ചിറയ്ക്കൽ കാളിദാസനാണ്. രണ്ടാം താലപ്പൊലി ദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ ഇന്ദ്രസെന്നും മൂന്നാം താലപ്പൊലി നാളിൽ അന്നമനട ഉമാമഹേശ്വരനും നാലാം താലപ്പൊലി നാളിൽ കൊടുങ്ങല്ലൂർ അച്ചുതൻ കുട്ടിയും ഭഗവതിയുടെ സ്വർണ്ണക്കോലം എഴുന്നള്ളിക്കും. ജനുവരി18നാണ് താലപ്പൊലി മഹോത്സവം സമാപിക്കുക.