ഐപിഎല്ലിൽ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പന്‍ ജയം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും
ഐപിഎല്ലിൽ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകര്‍പ്പന്‍ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 5വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സ് നേടിയപ്പോള്‍, ഗുജറാത്ത് ഒരു പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.
സീസണിലെ ടൈറ്റന്‍സിന്റെ അഞ്ചാം ജയവും, ചെന്നൈയുടെ അഞ്ചാം തോല്‍വിയുമാണ്. 94 റണ്‍സോടെ പുറത്താകാതെ നിന്ന മില്ലറാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറർ.
സൺറൈസേഴ്സ്-പഞ്ചാബ് മത്സരത്തിൽ ഹൈദരാബാദ് നാലാം ജയം സ്വന്തമാക്കി. ഏഴു വിക്കറ്റിനാണ് ഹൈദരാബാദ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്.
പഞ്ചാബ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ്, മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. 41 റണ്‍സോടെ പുറത്താകാതെ നിന്ന മാര്‍ക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
ഇന്ന് നടക്കുന്ന മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ ഇന്ന് നേരിടും. വൈകീട്ട് 7.30 ന് മുംബൈയിലാണ് മത്സരം.