16 മാസം കൊണ്ട് ഒരു കോടി ഉപയോക്താക്കളുമായി 'കൂ'.

ന്യൂഡൽഹി: 16 മാസം കൊണ്ട് ഒരു കോടി ഉപയോക്താക്കളുമായി ട്വിറ്ററിന് ബദലായി എത്തിയ 'കൂ' ആപ്പ്. ഉപയോക്താക്കളിൽ 85 ശതമാനം പേരും കഴിഞ്ഞ ഫെബ്രുവരിയിലാണ് കൂ ആപ്പിൽ ചേർന്നത്. ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് കൂ ആപ്പ് കൂടുതൽ പ്രസക്തമായത്.
മാതൃഭാഷയിലൂടെയും ഇതിൽ കാര്യങ്ങൾ അവതരിപ്പിക്കാം എന്നതാണ് മറ്റു ആപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കൂ ആപ്പിലൂടെ തങ്ങളുടെ വികാരങ്ങൾ മാതൃഭാഷയിൽ അവതരിപ്പിക്കാമെന്നതാണ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിച്ചതെന്ന് കൂ ആപ്പിന്റെ സഹസ്ഥാപകനും സി ഇ ഒയുമായ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു.ഒരു വർഷം കൊണ്ട് 10 കോടി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായും അപ്രമേയ രാധാകൃഷ്ണ കൂട്ടിച്ചേർത്തു.
ദക്ഷിണേഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഈസ്റ്റേൺ യൂറോപ്പ് എന്നിങ്ങനെ ഇംഗ്ലീഷ് പ്രാധാന്യമില്ലാത്ത രാജ്യങ്ങളിലേക്ക് കൂ ആപ്പ് വ്യാപിപ്പിക്കാനായി കമ്പനി പദ്ധതിയിടുന്നുണ്ട്.