കൂഡോ അസോസിയേഷൻ തൃശൂർ ജില്ലാ കോച്ചിങ്ങ് ക്യാമ്പ് നാട്ടികയിൽ ആരംഭിച്ചു
നാട്ടിക: കൂഡോ അസോസിയേഷൻ, തൃശൂർ ജില്ലാ കോച്ചിങ്ങ് ക്യാമ്പ് നാട്ടികയിൽ ആരംഭിച്ചു. നാട്ടിക ഫുഡോഷിൻ കരാത്തെ അസോസിയേഷൻ ബ്രാഞ്ചിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. കേരള കൂഡോ അസോസിയേഷൻ പ്രസിഡണ്ട് ജീവരാജ് പി കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃശൂർ കൂഡോ അസോസിയേഷൻ പ്രസിഡണ്ട് അനു വി എം അദ്ധ്യക്ഷനായി. കേരള കൂഡോ അസോസിയേഷൻ ട്രഷറർ എ കെ പുരുഷോത്തമൻ മുഖ്യാതിഥി ആയിരുന്നു. തൃശൂർ കൂഡോ അസോസിയേഷൻ സെക്രട്ടി ഷെമീം എ എസ്, എക്സ്ക്യുട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. കൂഡോ അസോസിയേഷൻ പ്രസിഡണ്ട് ജീവരാജ്, ട്രഷറർ പുരുഷോത്തമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.