കൊരട്ടിയിൽ മാലിന്യ കൂമ്പാരമായിരുന്ന പാതയോരം പൂന്തോട്ടമാക്കി മാറ്റുകയാണ് പഞ്ചായത്തംഗം പോള്‍സി ജിയോ.
കൊരട്ടി:
കാലങ്ങളായി മാലിന്യ കൂമ്പാരമായി കിടന്ന പാതയോരം പൂന്തോട്ടമാക്കി മാറ്റുകയാണ് പത്താം വാര്‍ഡ് മെമ്പര്‍ പോള്‍സി ജിയോ. കൊരട്ടി പഞ്ചായത്തിലെ ചിറങ്ങര തിരുമുടിക്കുന്ന് ഗാന്ധി ഗ്രാം ത്വക്ക് രോഗാശുപത്രി റോഡിലെ ഇടവഴി തോട് പാലത്തിന് സമീപത്തായിട്ടാണ് പൂന്തോട്ട നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. മാലിന്യങ്ങളും, ചില്ല് കുപ്പികളും, അടക്കം നിരവധി മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുകയായിരുന്ന പാതയോരമാണ് മണിക്കൂറുകള്‍ നീണ്ടു നിന്ന പരിശ്രമത്തിനിടയില്‍ പൂന്തോട്ടമാക്കുവാന്‍ സാധിച്ചത്. മാലിന്യങ്ങള്‍ കൃത്യമായി മാറ്റി പരിസരമെല്ലാം വൃത്തിയാക്കിയാണ് ചെടികള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നത്. പൂന്തോട്ടത്തിലെ ചെടികളും മറ്റും വളര്‍ന്ന് വലുതാകുന്നത് വരെ കൃത്യമായ പരിചരണം നല്‍കുമെന്നും, പാതയോരമായതിനാല്‍ കന്നുകാലികളുടെ ശല്യം ഇല്ലാതിരിക്കുവാന്‍ സുരക്ഷ നടപടികൾ സ്വീകരിക്കുമെന്നും പോള്‍സി ജിയോ പറഞ്ഞു. പാലത്തിനടുത്ത് ആള്‍ സഞ്ചാരം കുറവായതിനാല്‍ പരിസരവാസികളും മറ്റും കാലങ്ങളായി എല്ലാതരത്തിലുള്ള മാലിന്യങ്ങളും ഇവിടെയാണ് നിക്ഷേപ്പിച്ചിരുന്നത്. ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടും മാലിന്യം തള്ളുന്നതിന് പരിഹാരം കാണാതെ വന്നതോടെയാണ് ഇങ്ങനെയൊരു പ്രവർത്തനത്തിന് മുൻകൈയെടുത്തത്. കെ എസ് യു കൊരട്ടി മണ്ഡലം കമ്മിറ്റിയുടെയും, മുടപ്പുഴ യൂണിറ്റിന്റെയും നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ നീക്കി പുന്തോട്ടം നിര്‍മ്മിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലം സെക്രട്ടറി വര്‍ഗ്ഗീസ് പൈനാടത്ത്, യൂത്ത് കോണ്‍ഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡണ്ട് നിധിന്‍ പോള്‍, വൈസ് പ്രസിഡണ്ട് ഷോജി അഗസ്റ്റിന്‍, ബ്ലോക്ക് സെക്രട്ടറി ക്രിസ്റ്റി തോമാസ്, ആല്‍ബിന്‍ പോള്‍, ഡിങ്കിള്‍ വര്‍ഗ്ഗീസ്, കെ എസ് യു മണ്ഡലം പ്രസിഡണ്ട് ജെറിന്‍ ഡേവീസ് വാര്‍ഡ് പ്രസിഡണ്ട് പ്രിന്‍സ് പെരേപ്പാടന്‍, ആന്റണി അനില്‍, ഫഹദ് അലി, മൂഹമ്മദ് ഹഫീസ്,ക്ലിയോ തോമസ്, ജെസ്‌നി ജോയ്, ആഗി ജെയ്‌സണ്‍, അന്ന ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.