കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച കെ.ടി.എ കുവൈറ്റ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്നു. ലോവർ ഇന്റർമീഡിയേറ്റ്, ഇന്റർമീഡിയേറ്റ്, അഡ്വാൻസ്, പ്രൊഅഡ്വാൻസ്, എബോ ഫോർട്ടി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിൽ നടന്ന മത്സരങ്ങൾ കാലത്ത് എട്ടു മുതൽ രാത്രി പതിനൊന്ന് മണിവരെ വരെ നീണ്ടു നിന്നു. അഡ്വാൻസ് വിഭാഗത്തിൽ അജയ് & ഗൗരിശങ്കർ ടീം ജേതാക്കൾ ആയപ്പോൾ നസീഹ് & സജീവ് ടീം റണ്ണേഴ്‌സ് ആയി. ലോവർ ഇന്റർമീഡിയേറ്റ് വിഭാഗത്തിൽ അജയ് - നിതിൻ ടീം ഒന്നാമതെത്തിയപ്പോൾ സൂരജ് & രാകേഷ് ജോഡി രണ്ടാം സ്ഥാനം നേടി. ഇന്റർമീഡിയേറ്റ് വിഭാഗത്തിൽ അജിൻ മാത്യു & രാജേഷ് ജോഡികളാണ് വിജയികളായത്. ഷാരോൺ അയനിക്കൽ & ഫിലിപ്പ് മൈക്കിൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഫ്രന്റി മൊബൈൽ മാർക്കറ്റിംഗ് മാനേജർ ആസിഫ് ചൗഹാൻ ഉദ്‌ഘാടനം ചെയ്ത ടൂർണമെന്റിനു പ്രസിഡന്റ് മൻസൂർ മുണ്ടോത്ത് ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട് ടൂർണമെന്റ് കൺവീനർ അക്‌ബർ ഊരള്ളൂർ, അനുഷാദ് തിക്കോടി എന്നിവർ നേതൃത്വം നൽകി. ഒന്നാം സ്ഥാനക്കാർക്ക് നൂറു ദിനാർ പ്രൈസ്മണിയും, ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 50 ദിനാർ പ്രൈസ്മണിയും ട്രോഫിയും സെമിഫൈനലിസ്റ്റുകൾക്ക് ട്രോഫിയും ക്വാർട്ടറിൽ പുറത്തായവർക്ക് മെഡലുമാണ് നൽകിയത്. രക്ഷാധികാരി റഹൂഫ് മഷ്ഹൂർ, ചെയർമാൻ ഷാഹുൽ ബേപ്പൂർ, ബദർ അൽ സമ മാർക്കറ്റിങ് കോർഡിനേറ്റർമാരായ റെഹജാൻ, അബ്ദുൽ ഖാദർ, ടോം & ജെറി മാനേജ്‌മന്റ് പ്രതിനിധി ശാമിൽ ഷബീർ, ഉപദേശകസമിതി അംഗങ്ങളായ അതീഖ് കൊല്ലം, സാജിദ നസീർ, ഭാരവാഹികളായ ജോജി വർഗീസ്, റഷീദ് ഉള്ളിയേരി, സയ്യിദ് ഹാഷിം, ജിനീഷ് നാരായണൻ, ഷമീർ പി.എസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കുവൈറ്റിൽ ബാഡ്മിന്റണുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന BPK കുവൈറ്റിന്റെ പ്രതിനിധികളാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കാലത്ത് മുതൽ ഓരോ മണിക്കൂർ ഇടവിട്ട് ഒരുക്കിയ ലക്കി ഡ്രോയിലൂടെ കളിക്കാനും കളി ആസ്വദിക്കാനും വേണ്ടി ഗ്രൗണ്ടിൽ എത്തിച്ചേർന്നവരിൽ ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും ടൂർണമെന്റ് കമ്മിറ്റി ഒരുക്കിയിരുന്നു.