സംസ്ഥാന കലോത്സവത്തിന് കോഴിക്കോട് ഇന്ന് തുടക്കം; ഉദ്ഘാടനം 10 മണിക്ക്
കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന പ്രധാന വേദിയിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 11.30ന് മത്സരങ്ങൾ ആരംഭിക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂൾ കലോത്സവം വീണ്ടും നടക്കുന്നത്. അഞ്ച് ദിവസത്തിലായി 24 വേദികളിലായി 239 ഇനങ്ങളിൽ കുട്ടികൾ മത്സരിക്കും.