യോഗിനിമാതാ ബാലികാസദനത്തിൽ എ പി ജെ അബ്ദുൾ കലാമിന്റെ ജന്മദിനം ആചരിച്ച് കെ പി സി സി വിചാർ വിഭാഗ്

വലപ്പാട്: വിദ്യാർത്ഥികളെ സ്വപ്നം കാണാനും സാക്ഷാത്ക്കരിക്കാനും പഠിപ്പിച്ച മിസൈലുകളുടെ ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായ എ പി ജെ അബ്ദുൾ കലാമിന്റെ ജന്മദിനം കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റി ആചരിച്ചു. ചൂലൂർ യോഗിനിമാതാ ബാലിക സദനത്തിലെ വിദ്യാർത്ഥികൾക്ക് കലാമിന്റെ പുസ്തകങ്ങൾ നൽകിക്കൊണ്ട് താന്ന്യം ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് ചെയർമാൻ ഷൈൻ നാട്ടിക അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും ഫാക്കൽട്ടിയുമായ അഷ്‌റഫ് അമ്പയിൽ, വാർഡൻ പൂർണ്ണിമ, വിദ്യാർത്ഥികളായ ഹസ്ന, അശ്വതി, സരിത, മീര എന്നിവർ പങ്കെടുത്തു.

Related Posts