3000 ജൈവ പച്ചമുളകിൽ തീർത്ത കൈപ്പത്തി ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിന് സമ്മാനിച്ച് കെ പി സി സി വിചാർ വിഭാഗ്.
അന്തിക്കാട്: കെ പി സി സി വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ തൃശൂർ ഡിസിസി പ്രസിഡണ്ടായി ചാർജെടുത്ത ജോസ് വളളൂരിന് 3000 ജൈവ പച്ചമുളകിൽ തീർത്ത കൈപ്പത്തി സമ്മാനിച്ചു. കെ പി സി സി വിചാർവിഭാഗ് ജില്ലാ ചെയർമാൻ ജയിംസ് ചിറ്റിലപ്പിള്ളി, ജില്ലാ സെക്രട്ടറി ആന്റോ തൊറയൻ, ബ്ലോക്ക് ചെയർമാൻ ഷൈൻ നാട്ടിക, അന്തിക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി കെ മോഹനൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ശ്യാംരാജ് അന്തിക്കാട് എന്നിവർ നേതൃത്വം നൽകി.