കെ ആർ കാർത്ത്യായനി ടീച്ചറുടെ എട്ടാം ചരമവാർഷിക അനുസ്മരണം നടത്തി
നാട്ടിക: കേരള മഹിളാസംഘം നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ ആർ കാർത്ത്യായനി ടീച്ചറുടെ എട്ടാം ചരമവാർഷിക അനുസ്മരണം മണ്ഡലം കമ്മിറ്റി ഓഫീസിൽ (കെ പി പ്രഭാകരൻ സ്മാരക മന്ദിരം) നടന്നു. മണ്ഡലം പ്രസിഡണ്ട് സജിന പർവ്വിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്‌ഘാടനം ജില്ലാ സെക്രട്ടറി എം സ്വർണ്ണലത ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി നിർവ്വഹിച്ചു.
ചടങ്ങിൽ 'സ്ത്രീകളും സമകാലീന പ്രശ്നങ്ങളും' എന്ന വിഷയം മലപ്പുറം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മുഖ്യ പ്രഭാഷകനുമായ അജിത് കോളാടി അവതരിപ്പിച്ചു. മഹിളാസംഘം ജില്ലാ പ്രസിഡണ്ടും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷീന പറയങ്ങാട്ടിൽ, സംസ്ഥാന ജോ: സെക്രട്ടറി ഷീല വിജയകുമാർ, കമ്മിറ്റി മെമ്പർ സി ആർ റോസിലി, പാർട്ടി മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ, പി കെ ശശിധരൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട് എന്നിവർ പങ്കെടുത്തു. മഹിളാസംഘം മണ്ഡലം സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സീന അനിൽകുമാർ സ്വാഗതവും, ജ്യോതി ലക്ഷ്മി നന്ദിയും പറഞ്ഞു.