കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് അടൂര്‍
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് അടൂരിൻ്റെ രാജി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശങ്കർ മോഹൻ നേരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം രാജിവെച്ചിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അടൂർ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയെന്നും അടൂർ പറഞ്ഞു. ഡയറക്ടർ സ്ഥാനം രാജിവച്ച ശങ്കർ മോഹനെ പിന്തുണച്ചാണ് അടൂരിൻ്റെ രാജി. അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും ആണ് ശങ്കർ മോഹൻ നേരിട്ടത്. ശങ്കർ മോഹനെതിരെയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും അടൂർ പറഞ്ഞു.