കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം: കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി. വിദ്യാർത്ഥി പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. 14 ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും അക്കാദമിക് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകളിലേക്കുള്ള നിയമനം, സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കും, ജീവനക്കാർക്ക് ഡയറക്ടറുടെ വീട്ടിൽ ജോലി ചെയ്യേണ്ടി വരില്ല തുടങ്ങിയ തീരുമാനങ്ങളാണ് ചർച്ചയെ തുടർന്ന് ഉണ്ടായത്. ആവശ്യങ്ങളിൽ അനുകൂല നിലപാടാണ് ഉണ്ടായതെന്നും വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു.