'ക്രിഷ് 4' വരുന്നു; ഷൂട്ടിംഗ് ഉടനെന്ന് ഹൃത്വിക് റോഷൻ

ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷന്‍റെ സൂപ്പർഹീറോ ചിത്രം തിരിച്ച് വരവിനൊരുങ്ങുന്നു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 'ക്രിഷ് 4' ന്‍റെ പണിപ്പുരയിലാണെന്നും ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ഉണ്ടാകുമെന്നും ഹൃത്വിക് റോഷൻ വെളിപ്പെടുത്തി.  "ക്രിഷ് 4 മായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ചെറിയ സാങ്കേതിക പ്രശ്നമുണ്ട്. 2023 അവസാനത്തോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഉടൻ തന്നെ സംഭവിക്കും. ഞാൻ എല്ലാം എന്‍റെ നിർമ്മാതാക്കൾക്ക് വിട്ടുകൊടുക്കുകയാണ്. നിർമ്മാതാവ് ബാക്കി എല്ലാം പറയും. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും," പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹൃത്വിക് റോഷൻ പറഞ്ഞു.  ക്രിഷ് പരമ്പരയിലെ ആദ്യ ചിത്രം 2003 ൽ പുറത്തിറങ്ങിയ 'കോയി മിൽ ഗയ' ആയിരുന്നു. ക്രിഷ് 2006 ലും ക്രിഷ് 3 2013 ലും പുറത്തിറങ്ങി. ആദ്യ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. റിപ്പോർട്ടുകൾ പ്രകാരം, വലിയ ഹൈപ്പോടെ എത്തിയ ക്രിഷ് 3 പക്ഷേ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തിയില്ല. 

Related Posts