വാക്കുകൾക്ക് അതീതമായ സ്നേഹം; മകളുടെ ജന്മദിനത്തിൽ ഓർമക്കുറിപ്പുമായി കെ എസ് ചിത്ര

മകൾ നന്ദനയുടെ ജന്മദിനത്തിൽ സ്നേഹം നിറഞ്ഞ ഓർമക്കുറിപ്പുമായി മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്ര. പത്ത് വർഷം മുമ്പ് ദുബായിലെ വീട്ടിൽ നീന്തൽക്കുളത്തിൽ വീണാണ് മകൾ നന്ദന മരണമടയുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും പിറന്ന പെൺകുഞ്ഞായിരുന്നു. ഒമ്പത് വയസ്സ് തികയുന്നതിന് മുമ്പേ അവൾ ജീവിതത്തോട് വിട പറഞ്ഞു.

അനുഗൃഹീത ജന്മമായിരുന്നു നന്ദനയുടേതെന്ന് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. മോളെക്കുറിച്ചുള്ള ഓർമകൾ അമൂല്യമായ നിധി പോലെയാണ്. വാക്കുകൾക്ക് അതീതമായ സ്നേഹമാണ് അവളോടുള്ളത്. നന്ദനയെ താൻ ഒരു പാട് മിസ്സ് ചെയ്യുന്നതായി ചിത്ര പോസ്റ്റിൽ പറയുന്നു. ജന്മദിനാശംസകൾ നന്ദന എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

Related Posts