കെ എസ് ഇ ബി സേവനങ്ങൾ വാതിൽ പടിയിൽ; വലപ്പാട് സെക്ഷൻ തല ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് നിർവഹിച്ചു.

വലപ്പാട്:


കെ എസ് ഇ ബി ലിമിറ്റഡിന്റെ സേവനങ്ങൾ വാതിൽ പടിയിൽ എന്ന ടെലിഫോൺ സേവനത്തിന്റെ വലപ്പാട് സെക്ഷൻ തല ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ അജ്‌മൽ, മണി ഉണ്ണികൃഷ്ണൻ, ഒ കെ പ്രദീപ്‌ കുമാർ, തോമസ്, മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ സൂപ്രണ്ട് ടി കെ റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് എഞ്ചിനീയർ പി കെ സുധ സ്വാഗതവും, കെ എ ഷിഹാബ് നന്ദിയും പറഞ്ഞു. ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒറ്റ ടെലിഫോൺ കോളിലൂടെ ഉടമസ്ഥ അവകാശം മാറ്റൽ, താരിഫ്‌, ഫെയ്‌സ്, ലോഡ് മാറ്റൽ എന്നിവ ഇനി വീട്ടിലിരുന്ന് തന്നെ ചെയ്യാൻ സാധിക്കും. എല്ലാ ഉപഭോക്താക്കളും ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് പറഞ്ഞു.

Related Posts