വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കൊടുങ്ങല്ലൂരിൽ കെ എസ് ഇ ബി ജീവനക്കാർ നടത്തിയത് 24 മണിക്കൂർ നീണ്ട പരിശ്രമം.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കെ എസ് ഇ ബി ജീവനക്കാർ നടത്തിയത് 24 മണിക്കൂർ നീണ്ട പരിശ്രമം.
കൊടുങ്ങല്ലൂർ:
കാലവർഷ കെടുതിക്കെതിരെ കൊടുങ്ങല്ലൂരിൽ കെ എസ് ഇ ബി ജീവനക്കാർ നടത്തിയത് 24 മണിക്കൂർ നീണ്ട യുദ്ധം. ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് വെള്ളിയാഴ്ച രാത്രിയിൽ കൊടുങ്ങല്ലൂർ മേഖലയിൽ വൈദ്യുതി വിതരണം താറുമാറായിരുന്നു. ആ നിമിഷം മുതൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ഉള്ള തീവ്ര ശ്രമത്തിലായിരുന്നു കെ എസ് ഇ ബി. നേരം വെളുത്തപ്പോളേക്കും ഭാഗികമായി വൈദ്യുതി വിതരണം പുനഃസ്ഥാപിചെങ്കിലും പരാതികൾ അവസാനിച്ചിരുന്നില്ല. മരകൊമ്പുകൾ വീണും സാങ്കേതിക തകരാറുകൾ മൂലവും പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. രാപ്പകൽ ഭേദമില്ലാതെ ജീവനക്കാർ നടത്തിയ പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച രാത്രിയോടെ വൈദ്യുതി വിതരണം സാധാരണ ഗതിയിലാക്കാൻ സാധിച്ചു.