ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് സമ്പൂര്‍ണ അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ക്ഷീരവികസനവകുപ്പിന് കീഴില്‍ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിൻ്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഓഗസ്റ്റ് 26ന് ചാഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു അംഗത്വ ക്യാമ്പയിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം. നാട്ടിക നിയോജക മണ്ഡലം എം എല്‍ എ സി.സി മുകുന്ദന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ കൃഷ്ണകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. കേരളത്തിലെ ക്ഷീരമേഖലയുടെ വികസനത്തില്‍ പങ്കാളികളായ ക്ഷീര കര്‍ഷകരുടെ ക്ഷേമമുറപ്പിക്കുന്നതിന് വേണ്ടിയാണ് ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്. പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കാന്‍ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന് സാധിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന വേളയില്‍ എം എല്‍ എ പറഞ്ഞു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ക്ഷേമനിധി അംഗത്വം നിര്‍ബന്ധമായതിനാല്‍ ക്ഷീരകര്‍ഷക ക്ഷേമനിധി അംഗത്വം അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും ഉറപ്പാക്കുക എന്നതായിരുന്നു ക്യാമ്പയിൻ്റെ ലക്ഷ്യം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ 'ക്ഷീരകര്‍ഷക ക്ഷേമനിധിയും, ക്ഷീര കര്‍ഷകരും' എന്ന വിഷയത്തില്‍ അന്തിക്കാട് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ മായാ കെ ബാബുരാജ് കര്‍ഷക സമ്പര്‍ക്ക ക്ലാസിന് നേതൃത്വം നല്‍കി.

പെരിങ്ങോട്ടുകര ക്ഷീര സംഘം പ്രസിഡണ്ട് പി കെ ഗുണ വര്‍ദ്ധനന്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. വി ഇന്ദുലാല്‍. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടില്‍, താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രതി അനില്‍കുമാര്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മായ ടി.ബി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ആര്‍ രമേശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി തിലകന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നജീബ് പി എസ്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു കെ രാമചന്ദ്രന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Posts