കെ എസ് കെ സ്മാരക കാവ്യപ്രതിഭാപുരസ്കാരം 2022; മൗലികരചനകൾ ക്ഷണിക്കുന്നു

തളിക്കുളം: ചങ്ങമ്പുഴയുടെ സമകാലികനും ചങ്ങമ്പുഴയ്ക്കു ശേഷം കാല്പനികത മലയാള കവിതയിൽ കൊണ്ടുവരികയും ചെയ്ത ഗ്രാമീണ കവിയാണ് കെ എസ് കെ തളിക്കുളം. എൻ പി മുഹമ്മദ് തിരിക്കഥയെഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത അമ്മുവിന്റെ ആട്ടിൻക്കുട്ടി കെ എസ് കെയുടെ പ്രശസ്ത കാവ്യമാണ്. മഹാകവിയുടെ സ്മരണാർത്ഥം കവിയുടെ പേരിലുള്ള സ്മാരക ട്രസ്റ്റ് കാലങ്ങളായി നൽകി വരുന്ന കാവ്യപ്രതിഭാപുരസ്കാരം സാഹിത്യരംഗത്ത് ഏറെ ശ്രദ്ധയമായ ഒരു പുരസ്കാരമാണ്.
ഈ വർഷവും കവികളേയും കവിതകളേയും മുദ്രനിൽകി പ്രോത്സാഹിപ്പിക്കുന്നതിനായി കാവ്യരചനാരംഗത്ത് വളർന്ന് വരുന്ന കവികളുടെ മൗലിക രചനകൾ പുരസ്കാര നിർണ്ണയത്തിനായി ക്ഷണിക്കുന്നു.
വിഷയം കാവ്യകൃത്തിന്റെ സ്വാതന്ത്ര്യത്തിന് പതിവു പോലെ നൽകുന്നു. കാവ്യം മെയ് 14ന് ലഭിച്ചിരിക്കണം. ഒരു കവിതയോടൊപ്പം കൃത്തിന്റെ കാവ്യ മേഖലകളിലെ സംഭാവനകളടക്കം രേഖപ്പെടുത്തിയ ബയോഡാറ്റയും ഡി ടി പി എടുത്ത് 6/4 സൈസ് കളർ ഫോട്ടോ സഹിതം അയച്ചിരിക്കണം.
സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കൾ അടങ്ങുന്ന കേരളത്തിലെ പ്രമുഖ കവികൾ തിരഞ്ഞെടുക്കുന്ന ഒരു കാവ്യത്തിനായിരിക്കും ശില്പവും അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. ജൂണിൽ കവിയുടെ ഓർമ്മദിനത്തിൽ നടത്തുന്ന അനുസ്മരണ സാംസ്കാരിക സമ്മേളത്തിൽ പുരസ്കാരം സമ്മാനിക്കും.
കൃതി അയക്കേണ്ട വിലാസം: രഞ്ജിത്ത് പരമേശ്വരൻ, ചെയർമാൻ കെ എസ് കെ, സ്മാരക ട്രസ്റ്റ്, തളിക്കുളം പി ഒ- 680569 (തളിക്കുളം പത്താം കല്ല്) തൃശൂർ, കേരളം, മൊബൈൽ: 99 47 53 00 27